Friday, October 31, 2014

പ്രമദവനം വീണ്ടും

പ്രമദവനം വീണ്ടും ഋതുരാഗം ചൂടി [2]
ശുഭസായാഹ്നം പോലെ [2]
തെളിദീപം കളിനിഴലിന്‍ കൈക്കുമ്പിള്‍ നിറയുമ്പോള്‍
എന്‍.....പ്രമദവനം വീണ്ടും ഋതുരാഗം ചൂടി


എതേതോ കഥയില്‍
സരയുവിലൊരു ചുടുമിഴിനീര്‍ക്കണമായ്‌ ഞാന്‍] [2]
കവിയുടെ ഗാനരസാമൃത ലഹരിയിലൊരു
നവകനകകിരീടമിതണിയുമ്പോള്‍.....ഇന്നിതാ...... [പ്രമദവനം വീണ്ടും...]


എതേതോ കഥയില്‍
യമുനയിലൊരു വനമലാരായ്‌ ഒഴുകിയ ഞാന്‍] [2]
യദുകുല മധുരിമ തഴുകിയ മുരളിയില്‍
ഒരു യുഗ സംക്രമ ഗീതയുണര്‍ത്തുമ്പോള്‍..ഇന്നിതാ..[പ്രമദവനം വീണ്ടും...]